KOYILANDILOCAL NEWS
കൊയിലാണ്ടിയിലെ വൈദ്യുതി പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണാണം; മർച്ചന്റ്സ് അസോസിയേഷൻ
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വൈദ്യുതി പ്രശ്നത്തിൽ ശാശ്വതപരിഹാരം കാണണമെന്നു അവശ്യപ്പെട്ടു കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ കെ സ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി. വിഷയത്തിൽ സർക്കാരും ബന്ധപെട്ട അധികാരികളും ഇടപെട്ട് കൊയിലാണ്ടിയിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ കെ നിയാസ് കെ സ് ഇ ബി എ ഇ ക്ക് നിവേദനം കൈമാറി. കെ പി രാജേഷ്, ഗോപാലകൃഷ്ണൻ ഗീത സ്റ്റോർ, യൂ കെ അസീസ്, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments