CALICUTDISTRICT NEWSKOYILANDI

കൊയിലാണ്ടിയിൽ അഞ്ച് കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അഞ്ച് കടകളില്‍ മോഷണം. പുതിയ സ്റ്റാന്റിനു സമീപത്തെ മമ്മീസ്, ആര്‍ കെയ്ഡിലെ ഷൈന്‍ സ്റ്റുഡിയോ, ആര്‍.പി.എം.സ്റ്റോര്‍, നന്ദന ടെക്സ്റ്റയില്‍സ്, ഉസ്താദ് ഹോട്ടല്‍ ,സ്‌ട്രൈഞ്ചര്‍ തുടങ്ങിയ കടകളില്‍ ആണ് മോഷണം നടന്നത്. ഷൈന്‍ സ്റ്റുഡിയോയില്‍ നിന്ന് പണം പോയിട്ടുണ്ട്. ആര്‍.പി.എം.സ്റ്റോറില്‍ നിന്നു 15,000 രൂപ പോയിട്ടുണ്ട്. നന്ദന ടെക്സ്റ്റയില്‍സില്‍ ഡസ്സുകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഉസ്താദ് ഹോട്ടലില്‍ നിന്നും 4,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യം ഉസ്താദ് ഹോട്ടലില്‍ മോഷണം നടത്തിയ ശേഷം ഹോട്ടലിലെ ചട്ടകം ഉപയോഗിച്ച് മറ്റ് കടകളിലെ പൂട്ടുകള്‍ തകര്‍ത്താണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. കൊയിലാണ്ടി എസ്.ഐ.പി.കെ.റഹൂഫ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. രാത്രി കാല പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടി.പി.ഇസ്മായില്‍, കെ.എം.രാജീവന്‍, മണിയോത്ത് മൂസ്സ, സൗമിനിമോഹന്‍ദാസ് ,ശശീന്ദ്രന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button