KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ ആശുപത്രിക്ക് സമീപം ഡിവൈഡറിൽ തട്ടി ലോറി മറഞ്ഞു

കൊയിലാണ്ടി: സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നഗരത്തിൽ സ്ഥാപിക്കുന്ന ഡിവൈഡറുകൾ വാഹനങ്ങൾക്ക് വില്ലനാവുന്നു. വെള്ളിയാഴ്ച പുലർച്ചെ താലുക്ക് ആശുപത്രിക്ക് സമീപം ഡിവൈഡറിൽ തട്ടി ലോറി മറഞ്ഞ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ സ്ഥാപിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. മലപ്പുറത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കപ്പയുമായെത്തിയതായിരുന്നു ലോറി. കഴിഞ്ഞ ദിവസമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. ഇതിനു മുൻവശം വെച്ച സൈൻ ബോർഡ് ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്നാണ് പറയുന്നത്.നേരത്തെ കോടതിക്ക് മുൻവശത്തും ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ഇവിടെയും അപകടം ഉണ്ടായിരുന്നു.
Comments