KOYILANDIMAIN HEADLINES
കൊയിലാണ്ടി ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കൊയിലാണ്ടി : ഒക്ടോബര്‍ 29, 30, 31 തിയ്യതികളിലായി കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ഐ.സി.എസ് സ്‌കൂളിലുമായും നടത്തുന്ന ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം വടകര വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ കെ കെ മനോഹര്‍ ജവഹര്‍ നിര്‍വ്വഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി പി ഇബ്രാഹിം കുട്ടി, പി ടി എ പ്രസിഡന്റ് യു.കെ രാജന്‍, പ്രിന്‍സിപ്പാള്‍ ഇ കെ ഷൈനി ടീച്ചര്‍, ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രമതി , വി എച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ എം ബീന , പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ.പി കെ ഷാജി , പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ എം എസ് ബൈജറാണി ,പി.കെ ബാബു എന്നിവര്‍ സംസാരിച്ചു.
Comments