കുടുംബശ്രീ ശില്പശാല

 

കൊയിലാണ്ടി : നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. ‘കുടുംബശ്രീ സംഘടനയും സംഘാടനവും’, ‘കുടുംബശ്രീയും കേരളീയ സമൂഹവും’, ‘നഗര ശുചിത്വവും കുടുംബശ്രീയും’, എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ശില്പശാല നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷ വി.കെ.അജിത, സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, ഏക്സാത് ട്രെയിനര്‍ വിനീത, ആസൂത്രണസമതി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, റിട്ട.് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം.വിജയന്‍ സി.ഡി.എസ് അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കുടുംബശ്രീയുടെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ അവതരണവും നടന്നു.

Comments

COMMENTS

error: Content is protected !!