വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു ജി നടത്തൂെവന്ന് വ്യക്തമാക്കി കേന്ദ്രം

വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു ജി നടത്തൂെവന്ന് കേന്ദ്രം വ്യക്തമാക്കി.  ജെ ഇ ഇ (മെയിൻ) മാതൃകയിൽ വർഷത്തിൽ രണ്ടുതവണ നീറ്റ് നടത്തുന്ന വിഷയം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയെ അറിയിച്ചു.

 

മെഡിക്കൽ പ്രവേശനം സുതാര്യമാക്കാൻ നീറ്റ് സഹായിച്ചിട്ടുണ്ട്. വർഷത്തിൽ ഒരുതവണമാത്രമേ നീറ്റ് യു ജി നടത്തൂവെന്ന് ദേശീയ മെഡിക്കൽ കമ്മിഷനും അറിയിച്ചിട്ടുണ്ട്. അതേസമയം, ബിരുദപ്രവേശനത്തിനായുള്ള സി യു ഇ ടി, യു ജി ഈ വർഷം മൂന്ന് ഷിഫ്റ്റുകളിലായി നടത്തും.
Comments

COMMENTS

error: Content is protected !!