കൊയിലാണ്ടി വന്‍ ലഹരി വേട്ട; ഒന്നര കിലോ കഞ്ചാവ് പിടികൂടി

കൊയിലാണ്ടി വൻ  ലഹരി വേട്ട. ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. യു.പി സ്വദേശി സർജാൻ (21) നെയാണ് നന്തി പുളിമുക്കിൽ വെച്ച് കഞ്ചാവുമായി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.  ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണിയാൾ.

കൊയിലാണ്ടി സി.ഐ.ബിജുവിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. അനീഷ് വടക്കയിൽ പി.എം. ശൈലേഷ്, ഗംഗേഷ് തുടങ്ങിയവരുടെ സംഘത്തിലുള്ള പോലീസ് സംഘവും നടത്തിയ മിന്നൽ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. കോടതി ഇയാളെ റിമാണ്ടു ചെയ്തു.

Comments
error: Content is protected !!