AGRICULTURE
കാര്‍ഷിക യന്ത്ര പരിശീലനം

കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് സംയുക്തമായി നടപ്പിലാക്കിവരുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിലെ കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും സബ്സിഡിയോടുകൂടി വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനവും വിവിധ കമ്പനികളുടെ മെഷിനറി ഉപയോഗവും പ്രദര്‍ശനവും വേങ്ങേരി കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ നടത്തി. പരിപാടിയില്‍ 70 ഓളം കര്‍ഷകര്‍ പങ്കെടുത്തു. കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ വഹാബ്, അസി. എഞ്ചിനീയര്‍ അമ്പിളി വി കുമാര്‍, സീനിയര്‍ മെക്കാനിക്കുമാരായ ജയകൃഷ്ണന്, രമേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
Comments