തേങ്ങവില താഴോട്ട്; നാളികേരകർഷകർക്ക് ആശങ്ക

കൊയിലാണ്ടി : പച്ചത്തേങ്ങവില വൻതാഴ്ചയിൽ. കഴിഞ്ഞ ദിവസങ്ങളിൽ 43 വരെ എത്തിയ പച്ചതേങ്ങവില ചൊവ്വാഴ്ച 39 രൂപയായി കുറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ നാളികേരത്തിന് വിലകൂടിയത് കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ തേങ്ങാവിലയിലെ ചാഞ്ചാട്ടം കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. നാളികേരത്തിന്റെ ഉത്പാദനം വളരെ കുറവായ സമയമാണിപ്പോൾ.

ചെലവിനനുരിച്ചുള്ള വരുമാനം തെങ്ങ് കൃഷിയിൽനിന്ന് ലഭിക്കുന്നില്ല. തേങ്ങ പറിക്കുന്ന തൊഴിലാളികൾക്ക് കൂലി കൊടുത്താൽ മിച്ചമൊന്നുമില്ലാത്ത അവസ്ഥയിലാണ് കർഷകർ. കൂടാതെ തേങ്ങ പൊതിക്കുന്ന കൂലി, വിപണിയിലെത്തിക്കാനുള്ള വണ്ടിക്കൂലി, എന്നിവയെല്ലാം കൂട്ടിയാൽ ചെലവിനനുസരിച്ചുള്ള വരുമാനം തെങ്ങ് കൃഷിയിൽനിന് ലഭിക്കുന്നില്ല. രാസ, ജൈവ വളങ്ങളുടെ വിലവർധന തെങ്ങ് കൃഷി ആദായകരമല്ലാതാക്കുന്നു. കവുങ് കൃഷിയിലേക്കാണ് കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴയ കൊട്ടടക്കയ്ക്ക് ഇപ്പോൾ 320 രൂപവരെ വിലയുണ്ട്. പുതിയ അടക്കയ്ക്ക് 280 വരെയും.

Comments

COMMENTS

error: Content is protected !!