കൊവിഡ് 19; അഗ്നിശമന സേന അണുനശീകരണം നടത്തി


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കലക്ട്രേറ്റിലും വിവിധ വകുപ്പ് വാഹനങ്ങളിലും വെള്ളിമാടുകുന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. കലക്ട്രേറ്റിലെ ഫ്രണ്ട് ഓഫീസ്, ഇരിപ്പിടങ്ങള്‍, എടിഎം കൗണ്ടര്‍, ആര്‍ടിഒ ഓഫീസ് തുടങ്ങിയിടങ്ങളും ജില്ലാ കലക്ടര്‍, എഡിഎം, സബ് കലക്ടര്‍ തുടങ്ങിയവരുടെയും വിവിധ വകുപ്പുകളുടെയും വാഹനങ്ങളുമാണ്  സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി തളിച്ച് അണുനശീകരണം നടത്തിയത്. പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ അഗ്നിശമന സേന തളിക്കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റിന് കഴിയും.

കൂടാതെ കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസ്, കുന്നമംഗലം എഇഒ ഓഫീസ്, മെഡിക്കല്‍ കൊളജ് ക്യാമ്പസ് സ്‌കൂളിലെ ക്യാമ്പ് എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. മെഡിക്കല്‍ കൊളജ് ക്യാമ്പസ് സ്‌കൂളിലെ ക്യാമ്പിലെ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാളടക്കം ആറ് പേര്‍ താമസിച്ചിരുന്ന മുറി അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അണുവിമുക്തമാക്കിയത്.

സ്റ്റേഷന്‍ ഓഫീസര്‍ കെ പി ബാബുരാജ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങളായ എ ഷജില്‍കുമാര്‍, പി വിപിന്‍, എസ് വിജിന്‍, കെ പി അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് അണുനശീകരണം നടത്തിയത്.

Comments

COMMENTS

error: Content is protected !!