KERALA

കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ഷൈബിൻ മാത്യു ആണ് അപകടത്തിൽ മരിച്ചത്.

ഭരണങ്ങാനം പാലാ റോഡിൽ മേരിഗിരി ആശുപത്രിക്ക് സമീപം ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. ഷൈബിനും സുഹൃത്ത് ക്രിസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഭക്ഷണം കഴിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ക്രിസ് സെബാസ്റ്റിയൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button