DISTRICT NEWS
കോഴിക്കോട് നഗരത്തിലെ ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിൽ അഗ്നിബാധ
കോഴിക്കോട്: കോഴിക്കാട് നഗരത്തിൽ ഇലക്ട്രിക്ക് ഷോറൂമിലുണ്ടായ അഗ്നിബാധ ആശങ്ക പടർത്തി.ഇന്ന് ഉച്ചയോടെ വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. സ്കൂട്ടറിൻ്റെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
ബാറ്ററി പൊട്ടിത്തെറിച്ചതോടെ സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകൾക്കും തീപിടിച്ചു. ആകെ പത്ത് സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പറയുന്നത്.
Comments