ANNOUNCEMENTS
കോഴിക്കോട് സർവ്വകലാശാല സൗജന്യമായി പലഹാരനിര്‍മാണ പരിശീലനം നൽകുന്നു.
കോഴിക്കോട് സര്‍വകലാശാലയുടെ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മെയ് അഞ്ചിന് തുടങ്ങുന്ന സൗജന്യ പലഹാരനിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. വിശദാംശങ്ങൾക്ക് 9846149276,8547684683 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments