KOYILANDILOCAL NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി കെ.പി.എസ്.ടി.എ.മേലടി ഉപജില്ലാ കമ്മിറ്റി.
മൂടാടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും, പയ്യോളി നഗരസഭയ്ക്കും അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറുന്ന കെ.പി.എസ്.ടി.എ.മേലടി ഉപജില്ലാ കമ്മിറ്റിയുടെ’ഗുരുസ്പര്‍ശം’ പദ്ധതി കെ.മുരളീധരന്‍ എം.പി. മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് ഉദ്ഘാനം ചെയ്തു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഏറ്റുവാങ്ങി. ഉപജില്ലാ പ്രസിഡന്റ് ജി.പി.സുധീര്‍ അധ്യക്ഷനായി.
മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിoഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.കെ.ഭാസ്‌കരന്‍, എം.കെ.മോഹനന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, പി.പി.കരീം, സജീവന്‍ കുഞ്ഞോത്ത്, പപ്പന്‍ മൂടാടി, സുരേഷ് ബാബു എടക്കുടി, ആര്‍.പി.ഷോഭിദ്, കെ.എസ്.സജീവ് എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍ സ്വാഗതവും, കെ.കെ.ജിജേഷ് നന്ദിയും പറഞ്ഞു.
Comments