കോവിഡ് പ്രോട്ടോക്കോൾ ലംഘനം. പോത്തീസിൻ്റെ ലൈസൻസ് റദ്ദാക്കി

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരത്തെ വ്യാപാരം സ്ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നടപടി.

നഗരസഭാ അധികൃതര്‍ പൊലീസിൻ്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പ്രധാന കവാടം അടച്ചിട്ട നിലയിലായിരുന്നു. ജീവനക്കാര്‍ കയറുന്ന പിന്‍വാതിലില്‍ കൂടി പൊതുജനത്തെ കയറ്റിയാണ് സ്ഥാപനം പ്രവൃത്തിച്ചിരുന്നത്.

1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ 447-ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്, ദുരന്ത നിവാരണ അതോറിറ്റി ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി

Comments

COMMENTS

error: Content is protected !!