എന്താണീ വീക്‌ലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ – WIPR

ടിപിആറിന്‌ പുറമെ ‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്‌’ (-ഡബ്ല്യുഐപിആർ) കൂടി കണക്കാക്കിയാകും ഇനി കോവിഡ്‌ നിയന്ത്രണം. ചട്ടം 300 പ്രകാരം മന്ത്രി നിയമസഭയിലാണ്‌ ഇളവുകൾ പ്രഖ്യാപിച്ചത്‌.

എന്താണീ WIPR
‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക് – വീക്‌ലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ–ഡബ്ല്യുഐപിആർ.

  • പഞ്ചായത്തിലോ, നഗര വാർഡിലോ  ആഴ്‌ചയിൽ ആകെയുള്ള കോവിഡ്‌ ബാധിതരുടെ എണ്ണത്തെ ആയിരംകൊണ്ട്‌ ഗുണിച്ച്‌ ആകെ ജനസംഖ്യകൊണ്ട്‌ ഹരിച്ചാണ്‌ ആ പ്രദേശത്തിന്റെ ഡബ്ല്യൂപിആർ കണക്കാക്കുന്നത്‌.
  • ഇത്‌ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ  കർശന അടച്ചിടൽ ഏർപ്പെടുത്തും.  ഇതിന്റെ പട്ടിക ബുധനാഴ്‌ചകളിൽ  പ്രഖ്യാപിക്കും.

 

ബയോബബിൾ
വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഹോട്ടലുകളിലും റിസോർട്ടുകളിലും ‘ബയോബബിൾ’ (ജൈവ കവചം) വ്യവസ്ഥയിൽ താമസം അനുവദിക്കും. ഹോട്ടലിലും റിസോർട്ടിലും കോവിഡ്‌ മാനദണ്ഡം കർശനമായി പാലിക്കുന്നതിന്‌ ആവശ്യമായ സൗകര്യത്തോടെയുള്ള ഭാഗമാണ് ബയോബബിൾ.

. ഇതിൽ നിശ്ചയിക്കപ്പെടുന്ന ചുറ്റുപാടിന്‌ പുറത്തുകടക്കാൻ അനുവാദമുണ്ടായിരിക്കില്ല. സാമൂഹ്യഅകലം, നിയന്ത്രണം, പരിശോധന എന്നിവ ഉറപ്പാക്കും.

മഹാമാരിയിൽ സുപ്രധാന കായിക മത്സരങ്ങൾ ഇപ്രകാരമാണ്‌ നടത്തിയത്‌.

പ്രധാന കാര്യങ്ങൾ

●    നിയന്ത്രണം രോഗികളുടെ എണ്ണം അനുസരിച്ച്‌
●    ഒരു പ്രദേശത്ത് ഡബ്ല്യുഐപിആർ പത്തിൽ കൂടിയാൽ കർശന അടച്ചിടൽ
●    വ്യാപാര സ്ഥാപനങ്ങൾ ആറുദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം
●    ഞായറാഴ്‌ച ലോക്ക്ഡൗൺ
●    ആഗസ്ത്‌ 15നും 22നും ലോക്ക്‌ഡൗണില്ല
●    ശനിയാഴ്‌ച ബാങ്കുകൾ തുറക്കാം
●    ഹോട്ടലുകൾക്കുള്ളിൽ ഭക്ഷണം വിളമ്പാൻ പാടില്ല,  പാർക്കിങ്ങിലും 
തുറന്നയിടങ്ങളിലും വാഹനങ്ങളിലും ഭക്ഷണം നൽകാം
●    ഓൺലൈൻ ഭക്ഷണ വിതരണം രാത്രി 9.30 വരെ
●    മാളുകളിലും ഓൺലൈൻ വിതരണം അനുവദിക്കും
●    ആരാധനാലയങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും  നിലവിലെ നിയന്ത്രണം തുടരും
●    സർക്കാർ ഓഫീസും പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾമുതൽ വെള്ളിവരെ
●    ആൾക്കൂട്ട നിയന്ത്രണത്തിന്‌ വ്യാപാരികളും നാട്ടുകാരും ശ്രദ്ധിക്കണം
●    മുതിർന്നവർക്ക്‌ നിശ്ചിത തീയതിക്കുള്ളിൽ വാക്സിൻ
●    കിടപ്പുരോഗികൾക്ക്  വീടുകളിൽ ചെന്ന് വാക്‌സിനേഷൻ
●    സ്വകാര്യ ആശുപത്രികളെ വാക്സിന്‌ പ്രോത്സാഹിപ്പിക്കും
●    25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ സാമൂഹ്യ അകലം

 

Comments

COMMENTS

error: Content is protected !!