കോൺഗ്രസ്സ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ പ്രതിരോധ കോട്ട

ബ്രിട്ടീഷുകാരോട് ഇന്ത്യയെ വിലക്ക് നല്കുന്നുവോഎന്നു ചോദിച്ച , കോടികളുടെ സ്വകാര്യസ്വത്ത് നാടിനു സമർപ്പിച്ച നെഹ്റു കുടുംബത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രസ്മൃതികളിൽ നിന്ന് നീക്കം ചെയ്യാനും നുണക്കഥകളിലൂടെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന മോദി സർക്കാർ സംഘികളുടെ സ്വപ്നമായ കോൺഗ്രസ്സ് മുക്ത ഭാരതത്തിലേക്ക് കുറുക്കുവഴികൾ തേടുകയാണന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ പറഞ്ഞു.


ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാനാകാത്ത സർക്കാർ അതു മറച്ചു പിടിക്കാൻ ED യെ ഉപയോഗിച്ച് സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വേട്ടയാടാനിറിങ്ങിയിരിക്കയാണന്നും അദ്ദേഹം ആരോപിച്ചു.. ഈ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിരോധ കോട്ട ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പനി നിയമപ്രകാരം ഓഹരി ഉടമകൾക്ക് ലാഭം പങ്കു വെക്കാത്ത യങ്ങ് ഇന്ത്യ എന്ന പ്രൈവറ്റ് ലിമിറ്റഡ്‌ കമ്പനിയുടെ ഡയരക്ടർ എന്ന നിലയിൽ ഒരു രൂപ പോലും സ്വന്തമായി കൈവശപ്പെടുത്താൻ സാധിക്കാത്ത വ്യവസ്ഥയുള്ള ഒരു സ്ഥാപനത്തിന്റെ ഡയരക്ടറായ രാഹുൽ ഗാന്ധിയെ സംശയത്തിന്റെ നിഴലിൽ നിർത്തി അപമാനിക്കാൻ ശ്രമിക്കുന്ന BJP ഭരണകൂടത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. പി.രത്നവല്ലി, വി.ടി. സുരേന്ദ്രൻ, ടി.പി.കൃഷ്ണൻ, കെ.പി.വിനോദ് കുമാർ, കെ.അബ്ദുർ ഷുക്കൂർ, പി.ശിവദാസൻ,മനോജ് പയറ്റുവളപ്പിൽ, സി.ഗോപിനാഥ്, മോഹനൻ നമ്പാട്ട്, കെ.വി.റീന, ഷബീർ എളവന,എൻ.മുരളീധരൻ, കെ.പി.നിഷാദ്, കെ.സുരേഷ് ബാബു, പി.വി.വേണുഗോപാൽ, പി.പി. നാണി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!