ക്രാഷ് കോച്ചിങ്ങിന് അപേക്ഷിക്കാം

 

പ്ലസ് വണ്‍ പരീക്ഷയിലും, പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശന പരിശീലനത്തിനുള്ള ഒരു മാസത്തെ ക്രാഷ് കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ 150 പേരെ തിരഞ്ഞെടുത്ത് 2020 ലെ നീറ്റ്/ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി താമസ, ഭക്ഷണ സൗകര്യത്തോടെ കോഴ്സ് നടത്തും.
താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, ഇവ വെള്ളകടലാസില്‍ എഴുതി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പു സഹിതം ഫെബ്രുവരി 15 ന് അഞ്ച് മണിക്കകം കോഴിക്കോട് ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസിലോ, കോടഞ്ചേരി/പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണം.

Comments

COMMENTS

error: Content is protected !!