CRIME
ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടു ചെമ്പും മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ബാലുശേരി: ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടു ചെമ്പും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. വാകയാട് ചോലമലയിൽ അബിനീഷ് (32) ആണ് അറസ്റ്റിലായത്. വാകയാട് തോട്ടത്തിൻചാലിൽ ഭഗവതി ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടുചെമ്പ്, ഉരുളി എന്നിവ മോഷണം പോയെന്ന ക്ഷേത്രഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബിനീഷ് പിടിയിലായത്.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാകയാട് പ്രദേശങ്ങളിൽനിന്ന് തേങ്ങ, ടി.വി, സെറ്റോ ബോക്സ്, ചെമ്പ് പാത്രങ്ങൾ എന്നിവയും മോഷണം പോയതായി പരാതിയുണ്ടായിരുന്നു.
Comments