റംബുട്ടാന്‍ നടുമ്പോള്‍ വേണ്ട വളപ്രയോഗം

വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന വിളയാണ് റംബുട്ടാന്‍. നല്ല വിളവിനു വളപ്രയോഗം കൂടിയേ തീരൂ.

 

വളം ചേര്‍ക്കല്‍ ഇങ്ങനെ: ഒരു ചതുരശ്രമീറ്റര്‍ വലുപ്പമുള്ള കുഴിയെടുത്തു അതില്‍ മേല്‍മണ്ണും മൂന്ന് ചട്ടി നന്നായി പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ഒപ്പം ഒരു കിലോ റോക്ക് ഫോസ്‌ഫേറ്റും ചേര്‍ക്കുക. ഇനി മുകുളസന്ധി മണ്‍നിരപ്പിനു മുകളിലാക്കി തൈ നടുക.

 

ഇതേ മിശ്രിതം തന്നെ തടത്തിലും വിതറാം. നനവ് വേണമെന്ന് മാത്രം. ഇത്രയും കഴിഞ്ഞാല്‍ പുതിയ തളിരുകള്‍ വന്നു അവ മൂക്കുമ്പോള്‍ മതി അടുത്ത വളപ്രയോഗം. ചെടിയൊന്നിന് ട്രൈക്കോഡെര്‍മ കലര്‍ത്തിയ അഞ്ച് കിലോ ചാണകം ചേര്‍ക്കുന്നതും തടത്തില്‍ പുതയിടുന്നതും വരള്‍ച്ച അതിജീവിക്കാന്‍ ഉപകരിക്കും.
Comments

COMMENTS

error: Content is protected !!