DISTRICT NEWSKERALAKOYILANDILOCAL NEWSUncategorized
ഗലാർഡിയ പ്രവേശനോത്സവം എം എൽ എ ഉദ്ഘാടനം ചെയ്തു
പുതിയ അധ്യയന വർഷത്തെ വരവേറ്റ് പള്ളിക്കര ഗലാർഡിയ പബ്ലിക് സ്കൂൾ പ്രവേശനോത്സവം നടത്തി. ഓൺലൈൻ വഴി വിദ്യാർഥികളുടെ കലാപരിപാടികളോടെയായിരുന്നു ചടങ്ങ്. എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു.
ഡി വൈ എസ് പി പ്രിൻസ് അബ്രഹാം മുഖ്യാതിഥിയായിരുന്നു. മാനേജർ റിയാസ് വി.വി അധ്യക്ഷനായി. പ്രധാനാധ്യാപകൻ ദിൽഷാദ്, വൈസ് പ്രിൻസിപ്പാൽ റജുല, ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൾ ബൾക്കീസ് ടി.കെ എന്നിവർ സംസാരിച്ചു.
Comments