CALICUT
ചാലിയത്ത് കടലേറ്റം രൂക്ഷം
ചാലിയം: തീരദേശത്ത് നാശംവിതച്ച് ചാലിയത്ത് കടലേറ്റം. കടലുണ്ടി പഞ്ചായത്തിലെ കടലോര മേഖലകളിലാണ് ചൊവ്വാഴ്ച അതിരൂക്ഷമായ കടലേറ്റമുണ്ടായത്. കടൽഭിത്തിക്ക് മുകളിലൂടെ വീടുകളിലേക്ക് തിരമാല അടിച്ചുകയറി. ഒട്ടേറെ വീടുകളിൽ കടൽവെള്ളം കയറിയിട്ടുണ്ട്. കിണറും കടൽ വെള്ളംകയറി മലിനമായി.
ചാലിയം ബൈത്താനി നഗർമുതൽ കടലുണ്ടി വാക്കടവ് മേഖലവരെയാണ് ഇപ്പോൾ കടലേറ്റം രൂക്ഷമായത്. 20-ാം വാർഡിലെ ഇരുപത്തിയൊന്ന് വിടുകളും 22-ാം വാർഡിലെ ഇരുപത്തിയഞ്ച് വീടുകളും 19-ാം വാർഡിലെ ആറ് വീടുകളുമാണ് കടലേറ്റഭീഷണി നേരിടുന്നത്. പ്രദേശത്തെ വീടുകളിൽനിന്ന് മാറിത്താമസിക്കാൻ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകി. കടലുണ്ടി ഹോപ്ഷോർ സ്കൂളിലും കപ്പലങ്ങാടി അങ്കണവാടിയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വൈസ് പ്രസിഡന്റ് എം. നിഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ, കടലുണ്ടി വില്ലേജ് ഇൻ ചാർജ് പ്രഭാഷ് തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു
Comments