പുൽപ്പള്ളി ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ വീട്ടിനകത്ത് കരടി കയറി. കോളനിയിലെ വെള്ളിയുടെ വീട്ടിലാണ് പകൽ സമത്ത് അസാധാരണ അതിഥി എത്തിയത്.
വെള്ളിയും ഭാര്യ ലക്ഷ്മിയും രാവിലെ ജോലിക്ക് പോയതായിരുന്നു. വീട്ടിൽ മറ്റാരുമില്ല. വാതിൽ അടയ്ക്കുന്ന പതിവില്ല. എങ്കിലും ഉമ്മറ വാതിൽ ചാരിയിട്ടതായിരുന്നു.
ഉച്ചക്ക് ഭക്ഷണത്തിനെത്തിയപ്പോഴാണ് വീടിനുള്ളിൽ അനക്കവും വന്യ ഗന്ധവും ശ്രദ്ധിച്ചത്. ഭിത്തിയിൽ ചാരി വിശ്രമത്തിലായിരുന്നു കരടി.
ഉടനെ ഇരുവരും ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോഴേക്കും കരടി പുറത്തിറങ്ങി. ഒച്ചയും ബഹളവും കേട്ട് കാപ്പിത്തോട്ടത്തിലൊളിച്ചു. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കാട്ടിലേക്ക് രക്ഷപെട്ടതായി കരുതുന്നു. വീടിനകത്ത് കയറാനുള്ള സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമല്ല.
Comments