ബൈജൂസ് പ്രതിസന്ധിയിലെന്നു സൂചനകള്‍

പ്രമുഖ ഇ ലേണിംഗ് അപ്ലിക്കേഷനായ ബൈജൂസ് പ്രതിസന്ധിയിലെന്നു സൂചനകള്‍. ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്പനിയുടെ നഷ്ടം കാണിക്കുന്നത്. ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.

എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിഞ്ഞ കോവിഡ് കാലത്തും ബൈജൂസിനു നേട്ടമുണ്ടാക്കാനായില്ല എന്നത് തിരിച്ചടിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റെടുക്കലാണ് ബൈജൂസ് നടത്തിയത്. ഇരുപതോളം കമ്പനികളെയാണ് ഈ കാലയളവില്‍ ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലാണെന്നാണ് സൂചനകള്‍.

Comments

COMMENTS

error: Content is protected !!