LOCAL NEWS
ചുറ്റമ്പല സമർപ്പണ ഫണ്ട് ശേഖരണ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: വിളയാട്ടൂർ കുനി പൊയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സെപ്തംബർ 11 ന് നടക്കാനിരിക്കുന്ന ചുറ്റമ്പലസമർപ്പണ പരിപാടിക്ക് ഫണ്ട് ശേഖരിച്ചു. ഫണ്ട് ക്ഷേത്രം മേൽശാന്തി മൊളേരി ഇല്ലം ബാബു നമ്പൂതിരിയുടെ സാന്നിധ്യത്തിൽ മേക്കുന്നൻ കണ്ടി കെ വി മോഹനിൽ നിന്നും ക്ഷേത്ര സ്വാഗത സംഘം ചെയർമാൻ ഉണിച്ചാത്തൻ കണ്ടി മുരളീധരൻ നമ്പ്യാർ സ്വീകരിച്ചു. ജനറൽ കൺവീനർ കുഞ്ഞികൃഷ്ണൻ നായർ നമ്പ്യത്ത്, വൈസ് ചെയർമാൻ സുരേഷ് തയ്ക്കണ്ടി, കൺവീനർ പ്രമോദ് നാരായണൻ, സാമ്പത്തിക കൺവീനർ രവീന്ദ്രൻ കുട്ടൻ കൈകുനി, പ്രോഗ്രാം കൺവീനർ വത്സലൻ തോട്ടത്തിൽ,പബ്ലിസിറ്റി കൺവീനർ എൻ ബിജു, കൂടാതെ ക്ഷേത്രപരിപാലന സമിതി അംഗങ്ങളും ക്ഷേത്ര മാതൃസമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
Comments