ജനപ്രിയ നായകൻ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കീഴരിയൂരിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. കീഴരിയൂരിൽ നടന്ന സർവക്ഷി അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. നിർമല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. സി. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ടി. രാഘവൻ, എം. എം. രമേശൻ, ടി. യു. സൈനുദ്ദീൻ, ടി. സുരേഷ് ബാബു, കെ. എം. സുരേഷ് ബാബു, കെ. എം. ചന്ദ്രൻ, കെ. അബ്ദുറഹ്മാൻ, മിസ് ഹബ് കീഴരിയൂർ, വി. കെ. നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. എം. രവീന്ദ്രൻ, ടി. സുനിതാ ബാബു, പഞ്ചായത്തംഗം ഇ. എം. മനോജ്, ചുക്കോത്ത് ബാലൻ നായർ, ടി. കെ. ഗോപാലൻ, ബി. ഉണ്ണികൃഷ്ണൻ, കെ. ബാബു, കെ. കെ. ദാസൻ, വി. ജി. ദീപക് എന്നിവർ സംസാരിച്ചു.