രാഹുലിന്റെ പ്രസംഗം മലയാളത്തിലാക്കി പ്ലസ്ടു വിദ്യാർഥിനി; അഭിനന്ദന പ്രവാഹം

കരുവാരകുണ്ട് (മലപ്പുറം). വയനാട് എംപി കൂടിയായ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ‘സർപ്രൈസ് പരിഭാഷ’ നിർവഹിച്ച് നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ വിദ്യാർഥിനി സഫ. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു രാഹുൽ. പ്രസംഗം തുടങ്ങിയ ശേഷം, ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് രാഹുൽ അഭ്യർത്ഥിച്ചു. സദസിനിടയിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനി സഫ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുൽ വേദിയിലേക്ക് വിളിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വഴിയൊരുക്കി.

 

രാഹുലിന്റെ ലളിതമായ പ്രസംഗത്തിനു അതിനെക്കാൾ ലളിതവും സുന്ദരവുമായി കൂട്ടുകാർക്ക് ഇഷ്ടപ്പെടുന്ന പരിഭാഷയാണ് സഫ നിർവഹിച്ചത്. ‘‘There is no foolish question or wrong question എന്ന രാഹുലിന്റെ വാചകത്തിന് സഫയുടെ പരിഭാഷ ഇങ്ങനെ; മണ്ടൻ ചോദ്യമെന്നോ പൊട്ടചോദ്യമെന്നോ ഒരു സംഭവമില്ല’’. രാഹുൽ ചോക്കളേറ്റ്‌ നൽകി സഫയ്ക്കു നന്ദി പറഞ്ഞു. കൂട്ടുകാരുടെ അഭിനന്ദനവും ഏറ്റു വാങ്ങി സഫ സദസ്സിലേക്ക് മടങ്ങി.
Comments

COMMENTS

error: Content is protected !!