ജില്ലയിൽ 605 കോവിഡ് കേസുകൾ കൂടി
കോഴിക്കോട്: ജില്ലയിൽ 605 കോവിഡ് കേസുകൾ കൂടി. വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ എട്ടുപേർക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 580 പേർക്കാണ് രോഗം ബാധിച്ചത്. 5504 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 640 പേർകൂടി രോഗമുക്തി നേടി.
വിദേശം: കോർപറേഷൻ 1, ചെക്യാട് 1. ഇതര സംസ്ഥാനം: കോർപറേഷൻ – 5, പേരാമ്പ്ര -1, പയ്യോളി – 2. ഉറവിടം വ്യക്തമല്ലാത്തവർ: കോർപറേഷൻ -5, പുതുപ്പാടി -1, തിരുവമ്പാടി -1, ചക്കിട്ടപാറ -7, ഉള്ള്യേരി -1.
സമ്പർക്കം:
കോർപറേഷൻ -124, അത്തോളി -7, അഴിയൂർ 17, ബാലുശേരി -21, ചാത്തമംഗലം -24, ഏറാമല -6, ഫറോക്ക് -7, കടലുണ്ടി -7, കാക്കൂർ 10, കായക്കൊടി 7, കോടഞ്ചേരി 7, കൊയിലാണ്ടി -29, കുന്നമംഗലം -23, കുരുവട്ടൂർ -26, മടവൂർ -13, മേപ്പയ്യൂർ -22, നാദാപുരം -7, നന്മണ്ട 5, ഓമശേരി 5, ഒഞ്ചിയം 8, പനങ്ങാട്- 12, പേരാമ്പ്ര- 6, തലക്കുളത്തൂർ 14, തിക്കോടി -6, തുറയൂർ 28, വടകര 11, വാണിമേൽ -10, വില്യാപ്പള്ളി -12.
ആരോഗ്യപ്രവർത്തകർ: കോഴിക്കോട് 2, ചേമഞ്ചേരി 1.