ജുഡീഷ്യറിയുടെ ഭാഗമായിരുന്നവർ രാഷ്ട്രീയ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നത് ജനങ്ങളിൽ ആശങ്കവർദ്ധിപ്പിക്കും;അഡ്വ.കെ. പ്രവീൺ കുമാർ

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് സീനിയർ അഭിഭാഷകരെ ആദരിക്കലും , ലീഗൽ അവേർനസ്സ് ക്ലാസ്സും സംഘടിപ്പിച്ചു. സീനിയർ അഭിഭാഷകരായ ശ്രീ.പി.എസ്. ലീലാ കൃഷ്ണൻ ,ശ്രീ.പി ശങ്കരൻ നായർ എന്നിവരെ ആദരിച്ചു. അറസ്റ്റ് ആൻഡ് ഡിറ്റൻഷൻ എന്ന വിഷയത്തിൽ കോഴിക്കോട് ഗവ ലോ കോളേജ് പ്രിൻസിപ്പാൾ ശ്രീ.എൻ.കൃഷ്ണകുമാർ ലീഗൽ അവേർനസ്സ് ക്ലാസ്സ് എടുത്തു.
പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. അഡ്വ. അമൽ കൃഷ്ണ,അഡ്വ മാത്യു കട്ടിക്കാന, അഡ്വ.വി. സത്യൻ (പ്രസിഡന്റ്,കൊയിലാണ്ടി ബാർ അസോസിയേഷൻ ), അഡ്വ. എൻ.സി. ചന്ദ്രശേഖരൻ , അഡ്വ. ലിജീഷ് (എ.ഐ.എൽ.യു ) അഡ്വ.ടി.കെ.രാധാകൃഷ്ണൻ (സോഷ്യലിസ്റ്റ് ലോയേർസ് സെന്റർ), അഡ്വ.ടി.കെ ജി നമ്പ്യാർ (അഭിഭാഷക പരിഷത്ത്), വി.വി സുധാകരൻ (ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി , അഡ്വ.സതീഷ് കുമാർ ,അഡ്വ.പി.ടി. ഉമേന്ദ്രൻ (കൊയിലാണ്ടി ബാർ അസോസിയേഷൻ സെകട്ടറി, അഡ്വ.എം. ബിന്ദു എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!