ജെഇഇ ബിആർക്കിൽ ഒന്നാമനായി സായിജ്‌ സുകുമാരൻ

കോഴിക്കോട്‌ :ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) ബിആർക്ക്‌ (പേപ്പർ 2എ) പ്രവേശന പരീക്ഷയിൽ  കേരളത്തിൽ ഒന്നാംറാങ്ക്‌ മലപ്പുറം സ്വദേശി സായിജ്‌ സുകുമാരന്‌. 99.8 മാർക്കാണ്‌ നേടിയത്‌. ഒബിസി വിഭാഗത്തിൽ ദേശീയ തലത്തിൽ 22–-ാം റാങ്കാണ്‌.  പുത്തനത്താണി‌ക്കടുത്ത്‌ കൽപ്പകഞ്ചേരിയിൽ കെഎസ്ഇബി റിട്ട.സബ് എൻജിനിയർ സി പി സുകുമാരന്റെയും ഷജിനിയുടെയും മകനാണ്.

കല്ലിങ്ങൽ പറമ്പ്‌ എംഎസ്‌എം എച്ച്‌എസ്‌എസിൽ പ്ലസ്‌ടു പൂർത്തിയാക്കിയ സായിജ്‌ രണ്ടാം തവണയാണ്‌ എൻട്രൻസ്‌ എഴുതുന്നത്‌. കഴിഞ്ഞതവണ 94 മാർക്ക്‌ നേടി. കോഴിക്കോട്‌ എൻഐടിയിൽ ബിആർക്ക്‌ പഠിക്കാനാണ്‌ വീണ്ടും പരീക്ഷ എഴുതിയതെന്ന്‌ സായിജ്‌ പറഞ്ഞു. സഹോദരൻ സുജിൻ (പിജി വിദ്യാർഥി)

Comments

COMMENTS

error: Content is protected !!