ജോലിക്കിടെ കരിങ്കല്ല് തലയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു.

പേരാമ്പ്ര : ജോലിക്കിടെ കരിങ്കല്ല് ദേഹത്ത് വീണ് പരുക്കേറ്റ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുതുകാട് പുത്തലത്ത് മീത്തൽ അബ്ദുൾ സലാം (44) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. പന്തിരിക്കരയിൽ കരിങ്കല്ല് കൊണ്ട് കെട്ടിയ കയ്യാല ഇടിഞ്ഞ് വീണിരുന്നു. റോഡിലേക്ക് വീണ കല്ല് മാറ്റുന്നതിനിടെ വീണ്ടും കയ്യാല ഇടിഞ്ഞ് കല്ല് അബ്ദുസലാമിന്റെ തലയിൽ പതിക്കുകയായിരുന്നു.

ചികിത്സക്കിടെ ബുധനാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ കെ പി മൊയ്തീൻ കുട്ടി (കുറ്റിപ്പുറം) മാതാവ്: കുഞ്ഞാമി. ഭാര്യ: നസീമ (കിഴക്കൻ പേരാമ്പ്ര) മക്കൾ: മുഹമ്മദ് നിയാസ് (വിദ്യാർത്ഥി ദാറുന്നുംജും കോളജ് പേരാമ്പ്ര) മഹമ്മദ് നിഹാൽ (വിദ്യാർത്ഥി അൽ ജാമിയ ഇസ്ലാമിയ കാന്തപുരം) ഷഫ സലാം (വിദ്യാർത്ഥി മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂൾ ) സഹോദരൻ: മുനീർ മുതുകാട് (സൂപ്പർവൈസർ, ദാറു ന്നും ജും പേരാമ്പ്ര) ഖബറടക്കം വ്യാഴം ഉച്ചതിരിഞ്ഞ് പന്തിരിക്കര ജുമാ മസ്ജിദ് ഖബറസ്ഥാനിൽ നടന്നു.

Comments

COMMENTS

error: Content is protected !!