ജോളിയുടെ ആഡംബര ജീവിതം കുറ്റപത്രത്തിൽ


കൊയിലാണ്ടി: കൂടത്തായി കൊലപാതക കേസില്‍ പ്രതിയായ ജോളി തോമസിന്റെ ആഡംബര ജീവിതത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമായി സൂചിപ്പിച്ചതായി വിവരം. ജോളിയുടെ വിഹാര കേന്ദ്രമായിരുന്ന എന്‍.ഐ.ടി.യില്‍ കാറിലും, ബൈക്കിലുമായാണ് സഞ്ചരിച്ചിരുന്നത്.

മോഡി കൂടിയ വസ്ത്രങ്ങള്‍ ധരിക്കുക, എന്‍.ഐ.ടി.ലക്ചറല്‍ വ്യാജ ഐ.ഡി.കാര്‍ഡ് ആളുകള്‍ കാണുന്ന രൂപത്തില്‍ ധരിക്കുക ബ്യൂട്ടി പാര്‍ലര്‍ ,തയ്യല്‍ കട, പോസ്റ്റാഫീസ്, ബാങ്ക്, കാന്റീന്‍ എന്നിവിടങ്ങളിലെ ആളുകളുമായി പരിചയപ്പെടുകയും, സൗഹൃദം പുലര്‍ത്തുകയും, പതിവായിരുന്നു. റോയി തോമസിന്റെ മരണശേഷം മക്കളെയും കൂട്ടി എന്‍.ഐ.ടി.യില്‍ പോയിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് കാറുകള്‍, നാല് സ്‌കൂട്ടറുകള്‍ എന്നിവയാണ് എന്‍.ഐ.ടി.യിലെക്ക് ഉപയോഗിച്ചിരുന്നത്. ഈ കാര്യങ്ങള്‍ എല്ലാം കുറ്റപത്രത്തില്‍ പോലീസ് കൃത്യമായി രേഖപ്പെടുത്തിയതായാണ് വിവരം.

Comments

COMMENTS

error: Content is protected !!