വിഷരഹിത വീട്, ബോധവൽക്കരണ പരിപാടി

കോഴിക്കോട്:കേരള ജൈവ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിഷരഹിത വീട്’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിക്കുന്നു. നമ്മളറിയാതെ വിവിധ രീതിയിൽ നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരുന്ന വിഷാംശങ്ങളെ ഒഴിവാക്കി എങ്ങനെ വിഷരഹിത വീട്സൃഷ്ടിക്കാം എന്നത് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. സ്കൂൾ പിടിഎ കൾ, വായനശാലകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയ്ക്ക് സൗജന്യ ബോധവൽക്കരണ പരിപാടി നടത്തും. പാക്കറ്റ് കറി പൗഡറുകൾ, ടൂത്ത് പേസ്റ്റ്, പാക്കറ്റ് പാൽ, ശുചിയാക്കാൻ ഉള്ള ലോഷനുകൾ, പ്രാണികളെ കൊല്ലാൻ ഉള്ള പൊടികൾ തുടങ്ങിയവയിലൂടെ വീടുകളിൽ എത്തിച്ചേരുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.വീടിന് തറ കെട്ടുമ്പോൾ 25 വർഷത്തേക്ക് ചിതൽ വരാതിരിക്കാൻ ഉള്ള കീടനാശിനികൾ തളിക്കുകയാണ്. ഇവ  മണ്ണിലൂടെ അരിച്ചിറങ്ങി കിണറ്റിൽ എത്തും. സിമൻറ്, പെയിൻറ്, വാർണിഷ് ഇവയിലും ശ്രദ്ധിക്കാനുണ്ട്. അനാവശ്യമായി പ്ലാസ്റ്റിക് കവറുകൾ വീട്ടിൽ എത്താതിരിക്കാനുള്ള ശ്രദ്ധ, മത്സ്യം, മാംസം തുടങ്ങിയവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾ തെരഞ്ഞെടുക്കേണ്ട രീതി തുടങ്ങിയവ ചർച്ച ചെയ്യും. വീട്ടിലെ തോട്ടക്കാരൻ തളിക്കുന്ന കീടനാശിനിയുടെ അംശം കിണറ്റിൽ എത്തി വിഷം കുടിക്കേണ്ടുന്ന അവസ്ഥ വീട്ടുകാരനെ ബോധ്യപ്പെടുത്തും. ഇങ്ങനെ ജീവിതത്തിൻറെ സർവ്വതോന്മുഖമായ മേഖലകളിലെ വിഷങ്ങൾ അകറ്റി നിർത്താനുള്ള സൗജന്യ ബോധവൽക്കരണമാണ് നടത്തുക. ക്ലാസുകൾ ആവശ്യമുള്ള സ്കൂൾ പിടിഎ കൾ, വായനശാലകൾ മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവർ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടണം.

Comments

COMMENTS

error: Content is protected !!