ഞങ്ങള്‍ക്കും ജീവിക്കണം; പ്ലാസ്റ്റിക്ക് നിരോധനം കേരള സര്‍ക്കാരിന് അഭിവാദ്യവുമായി വിദ്യാര്‍ഥി റാലി

 

നാദാപുരം: വരും തലമുറയായ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം. പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന് അഭിവാദ്യവുമായി കല്ലാച്ചിയില്‍ വിദ്യാര്‍ഥി റാലി.  കേരള സര്‍ക്കാരിന്റെ പ്ലാസ്റ്റിക്ക് നിരോധനത്തിനെതിരെ വിവിധ കോണുകളില്‍ പ്രതിഷേധം ഉയരുമ്പോഴാണ് സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യം അര്‍പ്പിച്ച് കല്ലാച്ചി പ്രൊവിഡന്‍സ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ തെരുവില്‍ ഇറങ്ങിയത്

നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക്ക് നിരോധിച്ച കേരള സര്‍ക്കാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചാണ്   വഴിയോരങ്ങളിലൂടെ കുട്ടികള്‍ പ്രകടനം നടത്തിയത്.

വ്യാപാരി സമൂഹത്തിലെ ഏറെപേരും  സര്‍ക്കാറിന്റെ പ്ലാസ്റ്റിക്ക് നിരോധന നടപടിക്കെതിരെ  പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സഞ്ചികള്‍, ഷീറ്റ്, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, സ്റ്റെറര്‍, തെര്‍മോക്കോള്‍, ബാഗ്, ബൗള്‍, പ്ലാസ്റ്റിക് പതാക, അലങ്കാരങ്ങള്‍,500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍,മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍,ഫ്‌ളക്‌സ്, ബാനര്‍,ബ്രാന്റ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് തുടങ്ങിയ പതിനൊന്ന് ഇനങ്ങളാണ് നിരോധന പട്ടികയിലുളളത്.

ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനമില്ല. പുറന്തളളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക,ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

സ്കൂള്‍ ലീഡര്‍ ആര്‍ച്ച രത്തു ,ഉപ ലീഡര്‍ തന്മായ സ്കൂള്‍ പ്രിന്‍സിപ്പള്‍ വി വി ബാലകൃഷ്ണന്‍ , പ്രധാന അദ്ധ്യാപിക ബീന രവീന്ദ്രന്‍ ,പി ടി എ പ്രസിഡണ്ട്‌ കെ കെ ശ്രീജിത് , സി പി ജിതേഷ് , പി പി അജിത , എന്നിവര്‍ നേതൃത്വം നല്‍കി.

Comments

COMMENTS

error: Content is protected !!