ഞാറ്റുവേലച്ചന്ത ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ, കൃഷിശ്രീകാർഷിക സംഘം എന്നിവയുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. വൃക്ഷത്തൈകൾ, നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയുടെ വിൽപ്പനയും കാർഷിക ക്ലാസ്സുകൾ, അപൂർവയിനം നെൽവിത്തുകളുടെ പ്രദൾശനം, നാടൻപാട്ട് എന്നിവ ചന്തയുടെ ഭാഗമായി നടക്കും. ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ, കെ.ഷിജു, ഇ.കെ.അജിത്, കെ.എ. ഇന്ദിര, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, എം.പ്രമോദ്, സി.സുധ, കൃഷി ഓഫീസർ അംന, ശരി കോട്ടിൽ, കൃഷിശ്രീ കാർഷിക സംഘം സെക്രട്ടറി രാജഗോപാൽ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!