DISTRICT NEWSKOYILANDI

ടി സി സുരേന്ദ്രന് നാടക പ്രതിഭാ പുരസ്കാരം സമ്മാനിച്ചു

കൊയിലാണ്ടി: ശ്രദ്ധേയമായ ഒട്ടേറെ നാടകങ്ങളിലൂടെ നാലു പതിറ്റാണ്ടിലധികം കാലം അരങ്ങിലും അണിയറയിലും പുതുമകൾ തീർത്ത ടി സി സുരേന്ദ്രന് ദാമു കാഞ്ഞിലശ്ശേരി നാടക പ്രതിഭാ പുരസ്കാരം സമ്മാനിച്ചു. ദീർഘകാലം അമേച്ച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനും സംഘാടക നും കലാലയം ഭാരവാഹിയുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

കലാലയം ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി പുരസ്കാര സമർപ്പണം നടത്തി. ആർട്ടിസ്റ്റ് ഏ കെ രമേശൻ പൊന്നാടയണിയിച്ചു. കലാലയം പ്രസിഡണ്ട് യു കെ രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ അനുസ്മരണ ഭാഷണം നടത്തി. സുനിൽ തിരുവങ്ങൂർ , ടി സി സുരേന്ദ്രൻ, പി കെ വേലായുധൻ, കാശി പുക്കാട് എന്നിവർ സംസാരിച്ചു.

കലാലയം വർണോത്സവ ചിത്ര പഠന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സ്വാഗതസംഘം ചെയർമാൻ ബാലകൃഷ്ണൻ കിഴക്കയിൽ, ഡയറക്ടർ സുരേഷുണ്ണി എന്നിവർ വിതരണം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button