ANNOUNCEMENTS

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ : കൂടിക്കാഴ്ച 30 ന്

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഒക്‌ടോബര്‍ 30 ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത  പ്ലസ് ടു, ഡി.സി.എ, പി.ജി.ഡി.സി.എ. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് ഫോട്ടോകോപ്പിയും, ഫോട്ടോ പതിച്ച ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖയും സഹിതം സൂപ്രണ്ടിന്റെ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button