ഡിജിറ്റൽ കറൻസി ‘ഇ റുപ്പി’ ഇനി മുതൽ

ചില്ലറ ഇടപാടുകള്‍ക്കായി റിസർവ് ബാങ്കിന്‍റെ ഡിജിറ്റല്‍ കറൻസിയായ ഇ റുപ്പി  പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ആദ്യ ഘട്ടത്തിൽ മുംബൈ, ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും  ഇ റുപ്പി ലഭ്യമാകുക.

ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും.  എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്.

നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റിൽ  മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക്  ഇടപാടുകള്‍ നടത്താനാകും.

Comments

COMMENTS

error: Content is protected !!