ഡോക്സി ഡേ ഇന്ന്: ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും


പ്രളയത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുളള പ്രധാന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. രോഗത്തിന്റെ പ്രതിരോധ – നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ ഇന്ന് (ആഗസ്റ്റ് 17) ഡോക്സി ഡേ ആയി ആചരിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും ദുരിതാശ്വാസ ക്യാമ്പുകളില്‍ പങ്കെടുത്തവരും എലിപ്പനിക്കെതിരെയുളള പ്രതിരോധ ഗുളിക – ഡോക്സിസൈക്ലിന്‍ 200 മി. ഗ്രാം കഴിക്കണം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 17) സിവില്‍ സ്റ്റേഷനില്‍ രാവിലെ 10 ന് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍വ്വഹിക്കും.

Comments

COMMENTS

error: Content is protected !!