തട്ടുകടകളുടെയും ജ്യൂസ് പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം നിയന്ത്രിക്കാന്‍ പോലീസ്

ക്രമസമാധാന പ്രശ്‌നങ്ങളും ഗതാഗതക്കരുക്കുകളും ഒഴിവാക്കാന്‍ തട്ടുകടകളുടെയും ജ്യൂസ് പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്. നേരത്തെയുണ്ടായിരുന്ന സമയനിയന്ത്രണം വീണ്ടും കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം.

  

രാത്രി വൈകിയും തുറന്നിരിക്കുന്ന കടകള്‍ ഗുണ്ടകളുടെയും ലഹരി വില്‍പ്പനക്കാരുടെയും കേന്ദ്രമാകുന്നുവെന്നാണ് പോലീസ് പറയുന്നത്.  വിനോദ സഞ്ചാര വകുപ്പും കോര്‍പ്പറേഷനും ചേര്‍ന്ന് നഗരത്തില്‍ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നടപടികളിലാണ്. നഗരത്തിന്റെ പലഭാഗത്തും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുണ്ട്. ദൂരയാത്രയ്ക്ക് ശേഷവും ജോലി കഴിഞ്ഞുമെത്തുന്നവര്‍ക്കും രാത്രികാല കടകള്‍ സഹായമാണ്. രാത്രി ഏഴു കഴിഞ്ഞ് തട്ടുകള്‍ തുറന്നാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. 

വൈകീട്ട് തിരക്കുള്ള സമയത്ത് നടപ്പാതയിലും റോഡുവക്കിലും തട്ടുകടകളുടെ സാധനങ്ങള്‍ നിരത്തിവയ്ക്കുന്നത് കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നടപ്പാത കൈയേറി സ്റ്റൗവും സിലിന്‍ഡറും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിരത്തിവെയ്ക്കുകയും ടാര്‍പോളിന്‍ വലിച്ചു കെട്ടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും പോലീസ് പറയുന്നു.

Comments

COMMENTS

error: Content is protected !!