തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം LDF – 8, UDF – 7

സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ട് സീറ്റുകളിലും യുഡിഎഫ് ഏഴ് സീറ്റുകളിലും വിജയിച്ചു.

എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തു.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിൽ. എല്‍.ഡി.എഫ് -യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ട് നേടി. നറുക്കെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചു. ഇരു സ്ഥാനാർഥികളും 168 വോട്ട് വീതമാണ് നേടിയത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ വാർഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാർഡുകളിലും കളമശ്ശേരി, ഷൊർണ്ണൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

 

Comments

COMMENTS

error: Content is protected !!