CALICUTDISTRICT NEWS
തലശ്ശേരി ചരിത്രപഥങ്ങളിലൂടെ സഞ്ചരിക്കാം, മാഹി മലയാള കലാഗ്രാമത്തിലെത്തിയാല്
മാഹി: പ്രമുഖ ജലച്ചായ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ‘തലശ്ശേരി ചരിത്രപഥങ്ങൾ’ ചിത്രപരമ്പരയുടെ പ്രദർശനം ഏപ്രിൽ 16 മുതൽ 24 വരെ മാഹി മലയാള കലാഗ്രാമത്തിൽ നടക്കും. പ്രൊ. പി ജയേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും കെ കെ മാരാർ അദ്ധ്യക്ഷനായിരിക്കും.
ഗാന്ധിജി തലശ്ശേരി വന്നിറങ്ങിയത് മുതലുള്ള, തലശ്ശേരി അനുഭവം വരകളിലൂടെ ആവിഷ്കരിക്കുകയാണ് പ്രശാന്ത്. ദേശത്തിന്റെ കഥയും ചരിത്രവും കേൻവാസിൽ അടയാളപ്പെടുത്തുന്നു ചിത്രകാരൻ.
ഗുണ്ടർട്ട്, ബ്രണ്ണൻ സായ്പ്, തലശ്ശേരി കോട്ട, ഓടത്തിൽ പള്ളി, ജഗന്നാഥ ക്ഷേത്രം , പത്തേമാരികൾ തുടങ്ങി ചരിത്രമിവിടെ ചിത്രങ്ങളിൽ അനാവൃതമാകുന്നു. വർഷങ്ങൾ നീണ്ട ചരിത്ര സപര്യയിലാണ് പ്രശാന്ത് ചിത്രങ്ങൾ രചിച്ചത്. മാഹി മലയാള കലാഗ്രാമത്തിൽ ചിത്രകലാദ്ധ്യാപകനായ പ്രശാന്ത്, ഒളവിലം സ്വദേശിയാണ്.
Comments