DISTRICT NEWSTHAMARASSERI
താമരശ്ശേരി ചുരത്തിൽ മഴയാത്ര 10ന്
കോഴിക്കോട്: കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ സേവ്, എൻ.ജി.സി, ഇ എം സി, പരിസ്ഥിതി സംരക്ഷണ സമിതി, പ്രകൃതി സംരക്ഷണ സമിതി, ദർശനം സാംസ്കാരിക വേദി, കെയർ നെറ്റ്, വയനാട് ചുരം സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ചുരത്തിൽ നടത്താറുള്ള വിദ്യാർഥികളുടെ ജൈവവൈവിധ്യ പഠന മഴയാത്ര ഓഗസ്റ്റ് 10 ശനിയാഴ്ച നടക്കും. ‘മഴ അറിയാം, മധു നുകരാം’ എന്നതാണ് ഇത്തവണത്തെ യാത്രയുടെ മുദ്രാവാക്യം. കോഴിക്കോട്,വയനാട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാലയങ്ങൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും പേരുവിവരം എഴുതി പ്രധാനാധ്യാപകൻ ഒപ്പുവെച്ച രേഖകൾ സഹിതം 9.30 ന് ലക്കിടി ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽഎത്തണം. 10.30 ന് ഉദ്ഘാടന സമ്മേളനം. 11.30 ന് ലക്കിടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ കൊണ്ട് നടന്നെത്താവുന്ന ദൂരത്തിൽ സമാപിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് പരിസ്ഥിതി സൗഹൃദ സന്ദേശ അവതരണങ്ങൾക്ക് സമ്മാനങ്ങൾ നൽകും.
പതിമൂന്നാം വർഷത്തിൽ എത്തിനിൽക്കുന്ന ഈ മഴ യാത്രയുടെ ചുവടുപിടിച്ച് ജില്ലയുടെയും സംസ്ഥാനത്തിന്റെയും ഇതരഭാഗങ്ങളിലും മഴ യാത്രകൾ നടന്നുവരുന്നുണ്ട്. സേവിന്റെ തനത് മഴയാത്ര കുറ്റിയാടി ചുരത്തിൽ ആറു വർഷം പിന്നിട്ടു. നിരവധി സ്കൂളുകൾ തനിച്ചും മഴയാത്ര നടത്തുന്നുണ്ട്.
Comments