താമസ സ്ഥലത്തുവെച്ച് ഗുരുതരമായി പൊള്ളലേറ്റ പ്രവാസി യുവാവ് മരിച്ചു
ഒമാനില്‍ താമസ സ്ഥലത്തുവെച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ അസ്‍ഹറുദ്ദീന്‍ അബ്‍ദുല്‍ അജസാജ് (22) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഒമാനിലെത്തിയ അദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൊള്ളലേറ്റത്.
വര്‍ഷങ്ങളായി ഒമാനിലെ വീടുകളില്‍ ജോലി ചെയ്തുവരികയായിരുന്നു അസ്‍ഹറുദ്ദീന്റെ മാതാവ്. നാല് മാസം മുമ്പ് ഒമാനിലെത്തിയ അസ്‍ഹറുദ്ദീന്‍ അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ജോലിക്ക് പോയ സമയത്താണ് അസ്‍ഹറുദ്ദീന് മുറിയില്‍ നിന്ന് പൊള്ളലേറ്റത്. 95 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം അല്‍ അംറാത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മസ്‍കത്ത് കെ.എം.സി.സി നേതാവ് അഷ്‍റഫ് നാദാപുരം, റുവി കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ശ്രീകണ്ഠാപുരം, മുഹമ്മദ് വാണിമേല്‍, അബ്‍ദുല്ല ഹാഷിം ഫൈസി, അല്‍ അംറാത് കെ.എം.സി.സി നേതാക്കളായ റഷീദ് പുറക്കാട്, യാസിര്‍ നാദാപുരം, ഷാഫി കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.