ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് നാല് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് നാല് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഹരിയാന ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്കെതിരെയാണ് നടപടി. കമ്പനിക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് മരുന്ന് കാരണമായി എന്നാണ് ലോകാരോഗ്യ സംഘടയുടെ കണ്ടെത്തൽ.

ഹരിയാനയിലെ സോനാപേട്ടിലുള്ള മെയ്‌ദൻ ഫാർസ്യൂട്ടിക്കൽ കമ്പിനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗാംബിയയിൽ മാത്രമാണ് ഇവർ കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നത്. മരണപ്പെട്ട് കുട്ടികളുടെ കിഡ്‌നിക്കാണ് തകരാർ സംഭവിച്ചത്. ഇത് സിറപ്പിന്റെ ഉപയോഗം കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗേബ്രിയേസസ് പറയുന്നത്. പ്രൊമേത്താസൈൻ ഓറൽ സൊല്യൂഷൻ, കൊഫെക്‌സാമെലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവക്കെതിരെയാണ് അന്വേഷണം.

Comments

COMMENTS

error: Content is protected !!