തൃശൂരിൽ ശനിയാഴ്ച പുലർച്ചെ രണ്ടിടങ്ങളിൽ വാഹനാപകടം; 4 പേർ മരിച്ചു

തൃശൂർ∙ ജില്ലയിൽ രണ്ടിടങ്ങളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു. തൃശൂർ വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറിഞ്ഞു. എറണാകുളം സ്വദേശി ബെന്നി ജോർജ് (54), ഭാര്യ ഷീല (50) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി.  കോയമ്പത്തൂരിൽ റോട്ടറി ക്ലബ്ബിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം നടന്നത്.

 

തൃശൂർ പെരിഞ്ഞനത്ത് സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് ആലുവ സ്വദേശികളായ ശ്രീമോൻ‌ (15), ദിൽജിത്ത് (20) എന്നിവരാണു മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണു രണ്ടു വാഹനാപകടങ്ങളും നടന്നത്.
Comments

COMMENTS

error: Content is protected !!