തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വിസ് കോച്ചിംഗ്

താമരശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ പുതുക്കുവാന്‍ കഴിയാതിരുന്നവരും റദ്ദായി വീണ്ടും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1998 മുതല്‍ 08/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ അവസരം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോംപേജില്‍ നല്‍കിയിട്ടുള്ള ‘Special Renewal’ ഓപ്ഷന്‍ വഴിയും സ്മാര്‍ട്ട്ഫോണ്‍ വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രത്യേക പുതുക്കല്‍ നടത്താമെന്ന് താമരശ്ശേരി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  (വെബ്സൈറ്റ് : www.employment.kerala.gov.in). ഫോണ്‍ 0495 2225995.
Comments

COMMENTS

error: Content is protected !!