LOCAL NEWS
ത്രിവേണി പാടശേഖരത്ത് നെൽ കൃഷി ആരംഭിച്ചു
ബാലുശ്ശേരി കുന്നക്കൊടി ത്രിവേണി പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടന്ന പാടം നെൽകൃഷിക്കായി ഒരുങ്ങി. അഡ്വ സച്ചിൻദേവ് എം. എൽ.എ വിത്തിടൽ ഉദ്‌ഘാടനം നിർവഹിച്ചു. ബാലുശ്ശേരി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക, സാമ്പത്തിക സഹായത്തോടെയാണ്
പാടശേഖരസമിതി അംഗങ്ങൾ കൃഷി നടത്തുന്നത്.ചായാടത്ത് ഇല്ലം ഗോവിന്ദൻ നമ്പൂതിരിയാണ് കൃഷിക്കായി വയൽ വിട്ടു നൽകിയത്. ത്രിവേണി പാടശേഖരം തരിശുരഹിതമാക്കുക എന്ന ലക്ഷ്യവുമായാണ് നെൽകൃഷി ഇറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, വാർഡ് മെമ്പർ മിനി സി.എം, കൃഷി ഓഫീസർ പി വിദ്യ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Comments