ദളിത‌് പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഊട്ടി > ദളിത‌് പെൺകുട്ടിയെ പ്രണയിച്ച‌് വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവിനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകൻ വിനോദാണ് സഹോദരൻ കനകരാജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. മേട്ടുപാളയത്ത‌്  ചൊവ്വാഴ‌്ച രാവിലെയാണ‌് സംഭവം.  വെള്ളിപാളയം സ്വദേശിയായ ദർശിനിപ്രിയ(18)യും കനകരാജും പ്രണയത്തിലായിരുന്നു. ഇത‌് കനകരാജിന്റെ വീട്ടുകാർ എതിർത്തു.

 

വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ട് ദർശിനി പ്രിയ മൂന്നുതവണ കറുപ്പുസ്വാമിയെ സമീപിച്ചെങ്കിലും സമ്മതിച്ചില്ല. തുടർന്ന് കനകരാജ് ദർശിനി പ്രിയയെയുംകൂട്ടി സമീപത്തെ ഗ്രാമത്തിൽ വാടകക്ക് താമസിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സഹോദരൻ വിനോദ് താമസ സ്ഥലത്തെത്തി കനകരാജുമായി വഴക്കുണ്ടാക്കി. വാക്കുതർക്കം മൂർച്ഛിച്ചതോടെ വിനോദ് കനകരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിക്കും വെട്ടേറ്റു. ഇവരെ പരിക്കുകളോടെ മേട്ടുപാളയം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയശേഷം വിനോദ് ഓടി രക്ഷപ്പെട്ടു. പൊലീസ‌് അന്വേഷണം തുടങ്ങി.
Comments

COMMENTS

error: Content is protected !!