നടത്താനാവില്ലെങ്കിൽ മദ്യക്കടകൾ അടച്ചിടണമെന്ന് കോടതി

കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന പുതിയ മാർഗരേഖ മദ്യക്കടകൾക്കും ബാധകമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബിവറേജസ് കോർപ്പറേഷനെ ഈ മാസം അഞ്ച്, പത്ത് തീയതികളില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.

പുതിയ മാർഗരേഖ മദ്യക്കടകൾക്ക് ബാധകമാണോയെന്ന് കോടതി ആരാഞ്ഞതിനെ തുടർന്നാണ് സർക്കാർ നിലപാടറിയിച്ചത്. സർക്കാർ തീരുമാനം കോടതി രേഖപ്പെടുത്തി. പൊതുജനങ്ങൾക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ ബവ്കോ ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ സർക്കാരിന് ഹൈക്കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു.

സർക്കാർ രണ്ട് മാസത്തെ സമയം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തൃശൂരിൽ ബവ്കോ ഔട്ട്‌ലെറ്റിലെ തിരക്ക് കച്ചവടത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പരാതിയിലെ കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് .

സൗകര്യങ്ങളില്ലാത്ത കടകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകൾക്ക് അനുമതി നൽകിയത് എക്സ്സൈസ് കമ്മിഷണർ ആണെന്ന് ബെവ്‌കോ അറിയിച്ചു.

മദ്യം വാങ്ങാൻ സൗകര്യം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും വ്യക്തമാക്കി. ആൾക്കൂട്ടം നിയന്ത്രിക്കാനാവുന്നില്ലെ ങ്കിൽ അടച്ചിടുന്നതാവും നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

Comments

COMMENTS

error: Content is protected !!